
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. റിപ്പയറിംഗ് ഉപയോഗിക്കുന്ന ഒരു എൻജിനും കത്തിനശിച്ചു എന്നാണ് വിവരം.
അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല . രണ്ടാം പ്ലാറ്റ്ഫോമിനടുത്തുള്ള ബെെക്ക് ഷെഡ്ഡിനടുത്താണ് തീ പടർന്നത്.
600 ലധികം ബെെക്കുകൾ കത്തിനശിച്ചതായാണ് വിവരം.

