തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഗ്രാമവണ്ടിയിലെ ഡ്രൈവറെ അക്രമിച്ചു

ചമ്രവട്ടം: തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഗ്രാമവണ്ടി യിലെ ഡ്രൈവറെ സ്വകാര്യ ബസ്സിലെ ജീവനക്കാർ അക്രമിച്ചു, ഇന്ന് രാവിലെയാണ് സംഭവം.
ചമ്രവട്ടത്ത് നിന്നും ബി പി അങ്ങാടി യിലേക്ക് പോകുന്ന ട്രിപ്പിലാണ് ചമ്രവട്ടം കാവിലക്കാട് റൂട്ടിലോടുന്ന  സ്വകാര്യ ബസ്സിലെ ജീവനക്കാർ ഡ്രൈവറെ കയ്യേറ്റം ചെയ്തത്. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമവണ്ടിയിൽ വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും സൗജന്യമായി യാത്ര ചെയ്യാം എന്നതിനാൽ യാത്രക്കാർ ഏറെ പ്രയോജനപ്പെടുത്തുന്നത് ഗ്രാമവണ്ടിയാണ്. അത് മൂലം ചമ്രവട്ടം കാവിലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൻ്റെ കളക്ഷ്ക്ഷൻ കുറഞ്ഞു പോകുന്നു എന്ന കാരണത്താലാണ് തർക്കം നടന്നതെന്നാണ് വിവരം. ആക്രമണത്തിൽ പരിക്കേറ്റ ഗ്രാമവണ്ടിയിലെ ഡ്രൈവറും കണ്ടക്ടറും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമവണ്ടിയുടെ ട്രിപ്പ് ചമ്രവട്ടത്ത് വച്ച് അവസാനിപ്പിച്ചു. കേരളത്തിലെ തന്നെ ആദ്യത്തെ സൗജന്യ ഗ്രാമവണ്ടിയാണ്

Leave a Reply

Your email address will not be published. Required fields are marked *