
കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെ തുടർന്ന് കേരളതീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പിന്റെ ഭാഗമായി കേരളത്തിലെ തീരപ്രദേശങ്ങളിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴക്കി. തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.


