പുതിയങ്ങാടി നേർച്ച; തിരൂരിൽ ഞായറാഴ്ച്ച ഗതാഗത നിയന്ത്രണം

ബി. പി അങ്ങാടി നേർച്ചയോട്നുബന്ധിച്ച് ഞായറാഴ്ച 04.01.2026 മുതൽ 06.01.2026 ഉച്ച മുതൽ തിരൂർ നഗരത്തിൽ നിന്നും ചമ്രവട്ടം, തിരുനാവായ ഭാഗങ്ങളിലേക്കും, അവിടെ നിന്ന് ഇങ്ങോട്ടും വാഹനഗതാഗത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തിരൂർ, ബി.പി അങ്ങാടി, ചമ്രവട്ടം ഭാഗങ്ങളിൽ ആയിരിക്കും ഉച്ചക്ക് 2 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തുക. ഹെവി വാഹനങ്ങൾ, മറ്റ് ദീർഘദൂര വാഹനങ്ങൾ ഹൈവേ വഴി( തൃശ്ശൂർ, പൊന്നാനി ഭാഗങ്ങളിൽ നിന്നുള്ളവ കുറ്റിപ്പുറം -വളാഞ്ചേരി വഴിയും കോഴിക്കോട് ഭാഗത്തുനിന്നുള്ളവ ചേളാരി- കക്കാട് വഴിയും) പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു. നിർദിഷ്ട പാർക്കിംഗ് ഏരിയകളിൽ അല്ലാതെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *