
സാധാരണ പൂർണ്ണചന്ദ്രനേക്കാൾ വലിപ്പത്തിലും തിളക്കത്തിലും കാണാൻ സാധിക്കുന്ന ഈ ചന്ദ്രൻ അറിയപ്പെടുന്നത് ‘വൂൾഫ് സൂപ്പർമൂൺ’ എന്നാണ്. ഭൂമിയിൽ നിന്ന് ഏകദേശം 3,62,000 കിലോമീറ്റർ മാത്രം അകലെയായിട്ടായിരിക്കും ചന്ദ്രനെ കാണാൻ സാധിക്കുക.
2026-ലെ ആദ്യത്തെ പൂർണ്ണചന്ദ്രൻ ഇന്ന് ആകാശത്ത് ദൃശ്യമാകും.
ധനുമാസത്തിലെ തിരുവാതിര ദിനം കൂടിയായ ഇന്നുദിക്കുന്ന സൂര്യൻ സൂപ്പർസൺ ആണ്. ഒരേ ദിവസം തന്നെ സൂര്യനും ചന്ദ്രനും ഭൂമിയുടെ അടുത്തെത്തുന്ന അപൂർവദിനം. സാധാരണ പൂർണ്ണചന്ദ്രനേക്കാൾ വലിപ്പത്തിലും തിളക്കത്തിലും കാണാൻ സാധിക്കുന്ന ഈ ചന്ദ്രൻ അറിയപ്പെടുന്നത് ‘വൂൾഫ് സൂപ്പർമൂൺ’ എന്നാണ്. ഭൂമിയിൽ നിന്ന് ഏകദേശം 3,62,000 കിലോമീറ്റർ മാത്രം അകലെയായിട്ടായിരിക്കും ഇന്ന് ചന്ദ്രനെ കാണാൻ സാധിക്കുക. ഇത് സാധാരണയേക്കാൾ 6 മുതൽ14 ശതമാനം വരെ വലിപ്പവും 30 ശതമാനം വരെ കൂടുതൽ തിളക്കവും ചന്ദ്രന് നൽകുന്നു.
ദീർഘവൃത്താകൃതിയിലുള്ള ഒരു പാതയിലൂടെയാണ് ചന്ദ്രൻ ഭൂമിയെ വലംവെയ്ക്കുന്നത്. അതിനാൽ ചില സമയങ്ങളിൽ ചന്ദ്രൻ ഭൂമിക്ക് വളരെ അടുത്തും മറ്റു ചിലപ്പോൾ അകലെയും ആയിരിക്കും. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയം പൂർണ്ണചന്ദ്രൻ കൂടി വന്നാൽ അതിനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്തുണ്ടാവാറുണ്ട്. സൂപ്പർ മൂൺ സമയത്ത് പൌർണ്ണമിയും കൂടി ഒത്തുവന്നാൽ വലിപ്പമേറിയ ചന്ദ്രൻ ദൃശ്യമാവും. ഇത് അപൂർവമായാണ് സംഭവിക്കാറുള്ളത്.

