
തിരുവനന്തപുരം : മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ് രണ്ടുപേരെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ശക്‌തമായ കടലേറ്റവും വെളിച്ചക്കുറവും തിരച്ചിലിന് വെല്ലുവിളിയാവുന്നുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ശക്‌തമായ തിരമാലയിൽ പെട്ട് രണ്ടുപേർ വള്ളത്തിൽനിന്നും തെറിച്ച് വീഴുകയായിരുന്നു. കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.


