‘കടലില്‍ കാണാതായാൽ കിട്ടാന്‍ സമയമെടുക്കും’; ന്യായീകരിച്ച് മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം: ​‌‌കടലിൽ പോയാൽ കിട്ടാൻ ദിവസങ്ങൾ എടുക്കാറുണ്ടെന്നും അത് തിരച്ചിൽ നടത്താഞ്ഞിട്ടല്ലെന്നും മന്ത്രി കെ മുരളീധരൻ. മുതലപ്പൊഴിയിലും കോവളത്തും കടൽക്ഷോഭത്തെ തുടർന്ന് അപകടത്തിൽപ്പെട്ട രണ്ട്‌ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാവാത്തതിലെ പ്രതിഷേധത്തിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മന്ത്രിയുടെ ന്യായീകരണം. തെരച്ചിൽ നടക്കുന്നുണ്ടെങ്കിലും ബോഡി കിട്ടയില്ല. അത് തിരച്ചിൽ നടത്താഞ്ഞിട്ടല്ല. അത് നടന്നു കൊണ്ടിരിക്കുകയാണ്. അതിനുള്ള സംവിധാനം സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം സർക്കാർ സംവിധാനങ്ങളെല്ലാം പാളിയതോടെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലും തിരച്ചിൽ നടക്കുകയാണ്. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോണിനായും മുതലപ്പൊഴിയിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുമാണ് തിരച്ചിൽ. ഷിജിനായി പൂന്തുറ, പനന്തുറ ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിങ്കളാഴ്ചത്തെ തിരച്ചിൽ. ഷിജിനെ കണ്ടെത്തുന്നതിലെ അലംഭാവത്തിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. വെള്ളി രാത്രി ഒമ്പതോടെ അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശി ജോസ് പീറ്ററിന്റെ വള്ളം മറിഞ്ഞാണ് അഞ്ചുതെങ്ങ് സ്വദേശികളായ ഫ്രീമോനെയും ഷിജിനെയും കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *