കോട്ടക്കൽ രണ്ടത്താണിയിൽ കുളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

കോട്ടക്കൽ: രണ്ടത്താണി പൂവൻചിനയിൽ വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുന്നത്തല എ.എം.യു.പി സ്കൂളിലെ 2-സി ക്ലാസ് വിദ്യാർത്ഥിയായ പൂവൻചിന സ്വദേശി നിഹാൽ പി.പി ആണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം അപ്രതീക്ഷിതമായി വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *