മെറ്റ വെട്ടിയതല്ല; വെട്ടിച്ചതാണ്. ‘വാർത്തകൾ പിൻവലിച്ചത് പരാതിയുടെ അടിസ്ഥാനത്തിൽ’; ഔദ്യോഗികമായി സ്ഥിരീകരിച്ച് മെറ്റ

മുഖ്യമന്ത്രിക്കെതിരായതോ പേര് പരാമര്‍ശിക്കുന്നതോ ആയ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടിയാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ച് മെറ്റ.

വാർത്തകൾ പിൻവലിച്ചത് എഐ അധിഷ്ഠിത സംവിധാനത്തിലൂടെയാണെന്ന നിലയിൽ നേരത്തെ പ്രചരിക്കപ്പെട്ട വാദങ്ങളെയും മെറ്റ നിഷേധിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നിർണയിക്കുന്നത് പ്രാദേശിക നിയമങ്ങളാണ് എന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ബന്ധപ്പെട്ട നിയമ ഉത്തരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ കഴിയില്ലെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *