‘4 കിലോ അരി സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും, 21ന് ഓണാഘോഷം, 31 ന് സ്കൂൾ തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകളിൽ ഓണാവധി 22 മുതൽ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കും. ഓഗസ്റ്റ് 31 ന് സ്കൂൾ തുറക്കും. ഓണാഘോഷ ദിവസം യൂണിഫോം നിർബന്ധം ഇല്ല. 4 കിലോ അരി സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ അക്രമവാസന, ആലപ്പുഴയിൽ ഉണ്ടായത് ഒറ്റപ്പെട്ട സംഭവം. അക്രമവാസന കുട്ടികളിൽ വർധിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. തുടർന്ന് ഉള്ള വർഷങ്ങളിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. അത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളുകളിൽ ലഹരിക്ക് എതിരായ തൂഫാൻ ഓപ്പറേഷൻ സംഘടിപ്പിക്കും. സ്കൂളുകളിൽ വൺ മില്യൺ തൂഫാൻ ഗോൾ എന്ന ക്യാമ്പയിൻ നടന്നു. ലഹരിവിരുദ്ധ പോരാട്ടത്തിന് സ്കൂളുകൾ പിന്തുണ നൽകി. SIET ലഹരിക്ക് എതിരായി ഭാഗമാകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *