പരപ്പനങ്ങാടിയിൽ വീണ്ടും കള്ളക്കടൽ പ്രതിഭാസം; കടൽ പിൻവാങ്ങി തീരം ചെളിമയമായി; ​രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണ; ആശങ്കയിൽ തീരദേശ വാസികൾ..!

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് വീണ്ടും കടൽ ഉൾവലിഞ്ഞു. തീരത്തുനിന്ന് നൂറുമീറ്ററോളം ദൂരത്തിൽ കടൽ പിൻവാങ്ങിയത് പ്രദേശവാസികളിലും മത്സ്യത്തൊഴിലാളികളിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബദർപള്ളി തീരത്തിന്റെ അരക്കിലോമീറ്ററോളം നീളത്തിലും സമാനമായ രീതിയിൽ കടൽ ഉൾവലിഞ്ഞിരുന്നു.

​കടൽ ഉൾവലിഞ്ഞതോടെ അടിത്തട്ടിലെ വലിയൊരു ഭാഗം ചെളിമയമായി മാറിയ നിലയിലാണ്. അന്തരീക്ഷ-സമുദ്ര താപനിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളും ഉയർന്ന വേലിയേറ്റവുമാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വരും ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അധികൃതരും മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. ​

തുടർച്ചയായി തീരദേശത്ത് അനുഭവപ്പെടുന്ന ഇത്തരം പ്രകൃതിമാറ്റങ്ങൾ തീരവാസികളുടെ ദൈനംദിന ജീവിതത്തെയും മത്സ്യബന്ധനത്തെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *