
വേങ്ങര പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ടു മക്കളും മുങ്ങി മരിച്ചു
മലപ്പുറം പറപ്പൂരിൽ മൂന്നുപേർ കുളത്തിൽ മുങ്ങി മരിച്ചു. അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. സൈനബ (50), ഇവരുടെ മക്കളായ ഫാത്തിമ (16), ആഷിഖ് (22) എന്നിവരാണ് മരിച്ചത്. പറപ്പൂർ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തിലാണ് മൂവരും അപകടത്തിൽപ്പെട്ടത്. ഒരാളുടെ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരെകൂടി കണ്ടെത്തുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

