മഞ്ചേരിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.

മലപ്പുറം: മഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മാലാംകുളത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.

തിങ്കളാഴ്ച വൈകിട്ട് 4.30ഓടെ, സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള സ്ഥലത്തെ മലപ്രദേശത്ത് അതിഥി തൊഴിലാളികൾ കാട് വെട്ടുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് മഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പരിസരപ്രദേശങ്ങളിൽ വിശദമായ പരിശോധന നടത്തിയെങ്കിലും മനുഷ്യശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ കണ്ടെത്താനായില്ല. തലയോട്ടിയുടെ ഉറവിടവും സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *