നഗര ഭരണം ഇനി കീഴേടത്തിൽ ഇബ്രാഹിം ഹാജിയുടെ കൈകളിലേക്ക്…

സാദിഖലി ശിഹാബ് തങ്ങളുടെ അംഗീകാരത്തോടെ നഗരസഭാധ്യക്ഷനെ പ്രഖ്യാപിച്ച് മുൻസിപ്പൽ മുസ്ലിംലീഗ് നേതാക്കൾ. തുല്ല്യത ഇല്ലാത്ത അഭിമാനകരമായ വിജയമാണ് നഗരസഭയിലുണ്ടായതെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മുൻസിപ്പൽ മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു. നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് കീഴേടത്തിൽ ഇബ്രാഹിം ഹാജിയെ പാർലമെൻ്ററി പാർട്ടി ഐക്യകണ്ഠേനേയാണ് പ്രക്യാപിച്ചതെന്നും നേതാക്കൾ തിരൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർലമെൻ്ററി പാർട്ടി യോഗതീരുമാനം തങ്ങളെ അറിയിച്ച് അംഗികാരം നേടിയ ശേഷമാണ് നേതാക്കൾ അടുത്ത നഗര ഭരണം എൽപ്പിക്കാനുള്ള ആളെ പ്രഖ്യാപിച്ചത്. പാർലമെൻ്ററി പാർട്ടി യോഗത്തിൽ ഐക്യകണ്ഠനേയാണ് കീഴേടത്തിൽ ഇബ്രാഹിം ഹാജിയുടെ പേർ പ്രഖ്യാപിച്ചതെന്നും നേതാക്കൾ തിരൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *