
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരിലെ നാലാം മത്സരം ഇന്ന് ലക്നൗവില്‍ നടക്കും. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെയും മൂന്നാമത്തെയും മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ലക്നൗ ഏക്നാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മൂന്നാം മത്സരത്തില്‍ നിന്ന് പരിക്കുമൂലം വിട്ടു നിന്ന അക്സര്‍ പട്ടേല്‍ നാലാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും. അക്സര്‍ തിരിച്ചെത്തുമ്പോള്‍ കുല്‍ദീപ് യാദവാകും പുറത്തുപോകുക. വ്യക്തിപരമായ കാരണങ്ങളാല്‍ മൂന്നാം മത്സരത്തില്‍ നിന്നു വിട്ടുനിന്ന പേസര്‍ ജസ്പ്രീത് ബുമ്രയും തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ബുമ്ര തിരിച്ചെത്തിയാൽ ഹര്‍ഷിത് റാണയാകും പുറത്തിരിക്കേണ്ടി വരിക.

