ജയിലിലായ രാഹുലിനെ എയറിലാക്കി മുഖ്യമന്ത്രി; സത്യാഗ്രഹ വേദിയിൽ കപ്പുമായി മുഖ്യമന്ത്രി, അതിജീവിതയ്ക്ക് ഐക്യദാർഢ്യം

കേന്ദ്ര സർക്കാരിനെതിരെ മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പം നടത്തിയ സത്യാഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ശ്രദ്ധനേടി. ‘ലവ് യു ടു മൂൺ ആൻഡ് ബാക്ക്’ എന്ന വാചകം ആലേഖനം ചെയ്ത കപ്പിലാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായി ആദ്യം പീഡന പരാതി നൽകിയ അതിജീവിത കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ ഈ വാചകങ്ങൾ കുറിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ‘ദൈവത്തിന് നന്ദി’ പറഞ്ഞുകൊണ്ടാണ് അതിജീവിത ഫേസ്ബുക്കിൽ പ്രതികരിച്ചത്. “ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടു. എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടു” എന്ന് അവർ കുറിച്ചു. കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിന് തന്റെ കുഞ്ഞുങ്ങളോട് ക്ഷമ ചോദിച്ച അതിജീവിത, ‘Love you to moon and back’ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. ഈ വൈകാരികമായ വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ കപ്പിൽ ഈ വാചകങ്ങൾ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാർഢ്യമാണെന്നാണ് ചർച്ചകൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് അതിജീവിതയുടെ വാക്കുകൾ. ആ കപ്പിലെ വാചകങ്ങൾക്ക് എന്‍റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവന്‍റെ തുടിപ്പ് ഉണ്ടെന്ന് അവർ മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *