ക്യാപ്റ്റൻ പിണറായി തന്നെ; നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും. ന്യൂഡൽഹി എകെജി ഭവനിൽ പിബി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ജനറൽ സെക്രട്ടറി എം.എം.ബേബിയാണ് പ്രഖ്യാപനം നടത്തിയത്. സ്ഥാനാർഥി ചർച്ചകൾ ഉടൻ ആരംഭിക്കും. ആരൊക്കെ മത്സരിക്കുമെന്ന് നാലഞ്ചുദിവസത്തിനുള്ളിൽ അറിയാമെന്നും മാർച്ച് ആദ്യവാരം സ്ഥാനാർഥി പട്ടിക പുറത്തുവരുമെന്നും എം.എ. ബേബി പറഞ്ഞു. മുഖ്യമന്ത്രി ആരെന്നത് ഭൂരിപക്ഷം ലഭിച്ചതിനു പിന്നാലെ തീരുമാനിക്കുമെന്നും ബേബി പറഞ്ഞു. പിണറായി വിജയൻ തന്നെ പാർട്ടിയെ നയിക്കണമെന്ന് സിപിഎം കേരള ഘടകം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. 75 വയസ്സെന്ന പ്രായപരിധിയിൽ പിണറായിക്ക് നേരത്തേ പോളിറ്റ് ബ്യൂറോയിൽ ഇളവ് നൽ‍കിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പിബി വിലയിരുത്തി. ‘‘എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എൽഡിഎഫ് സർക്കാർ രാജ്യത്തിനു തന്നെ മറ്റൊരു മാതൃകയാണ് കേരളത്തിലൂടെ നൽകുന്നത്. ജനങ്ങൾ ഈ വികസന പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുമെന്നും എം.എ. ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *