
തിരൂർ: ആർഎസ്എസ് പ്രവർത്തകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 30 വർഷത്തിന് ശേഷം പിടികൂടി. അന്നാര പാറക്കാട്ട് ഹൗസ് ഷാഹുൽ ഹമീദ് എന്നയാൾ ഹൈദരാബാദിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. നാട്ടിലെത്തിയിട്ടുണ്ടെന്ന സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിന്റെ രഹസ്യവിവരത്തെ തുടർന്ന് തിരൂർ ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരം SHO അനിൽ ടി മേപ്പള്ളി, എസ്ഐ വിശാഖ് കെ, വിശ്വൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ജയൻ, എഎസ്ഐ റീന, സിപിഒ മാരായ ഉണ്ണിക്കുട്ടൻ, അനീഷ്, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിക്കൂടിയത്. മഞ്ചേരി അഡി: ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

