
ഉണ്യാലിൽ വീണ്ടും സംഘർഷം, രണ്ട് യൂത്ത് ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു, വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഘർഷമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന, സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് തിരൂർ, താനൂർ ഡി വൈ എസ് പി മാരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലാ പേലീസ് മേധാവി രാത്രിയോടെ തന്നെ സ്ഥലത്ത് സന്ദർശനം നടത്തി

വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് ഉണ്യാലിൽ ജ്ഞാന പ്രഭ സ്‌കൂളിന് സമീപമാണ് വീണ്ടും സംഘർഷമുണ്ടായത്. രണ്ട് യൂത്ത് ലീഗ് പ്രവർത്തകർക്ക് വെട്ടേൽക്കുകയും മറ്റൊരാൾക്ക് ഇരുമ്പ് വടികൊണ്ടുള്ള അടിയിൽ പരിക്കേൽക്കുകയും ചെയ്തു
ഉണ്യാൽ സ്വദേശി ചേക്കിൻ്റെ പുരക്കൽ അജ്മൽ, ആലി ഹാജിൻ്റെ പുരക്കൽ റിയാൻ എന്നിവർക്കാണ് വെട്ടേറ്റത്. ഉണ്യാൽ കൊണ്ടാരൻ്റെ പുരക്കൽ നൂറുദ്ധിനാണ് അടിയിൽ പരിക്കേറ്റത്, ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉണ്യാലിൽ സി പി എം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് വ്യാഴാഴ്ച്ച രാത്രിയിലും സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. രാത്രിയോടെ തന്നെ ജില്ലാ പോലീസ് മേധാവി ചൈത്ര തേരസെ സ്ഥലത്ത് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് താനൂർ ഡിവൈ എസ് പി സുനിൽ പുളിക്കൽ , തിരൂർ ഡി വൈ എസ് പി സിയീഖ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

