
മംഗലത്തെ മംഗളമാക്കാൻ ഇനി ആരതി പ്രദീപ്… പതിനൊന്നായിരത്തിൽ അധികം വോട്ടുകൾക്ക് കെ എസ് യു ജില്ലാ സെക്രട്ടറിയായ ആരതി പ്രദീപ് വിജയിച്ചു. പാർട്ടി തന്നിലേൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുമെന്നും ഡിവിഷനിലെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്നും ആരതി പ്രദീപ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷനിൽ നിന്നും കെ എസ് യു ജില്ലാ സെക്രട്ടറിയായ ആരതി പ്രദിപ് പതിനൊന്നയിരത്തിൽ അധികം വോട്ടുകൾക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പാർട്ടി എൽപ്പിച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന് ആരതി പറഞ്ഞു. വിദ്യാർത്ഥി – യുവജന വിഭാഗങ്ങൾക്ക് ഇത്തവണ നല്ല പ്രാതിനിധ്യമാണ് നൽകിയതെന്ന് കെ എസ് യു ജില്ലാ പ്രസിഡൻ്റ് അൻഷിത് പറഞ്ഞു.


