
സംസ്ഥാനത്ത് ചില നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നാല് നദികളിൽ മഞ്ഞ അലർട്ട്
ആലപ്പുഴ: കോട്ടയം, കാസർഗോഡ് ജില്ലകളിലെ നാല് നദികളിലാണ് നിലവിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ: അച്ചൻകോവിൽ നദി — നാലുകെട്ടുകവല സ്റ്റേഷൻ
കോട്ടയം: മീനച്ചിൽ നദി — പേരൂർ സ്റ്റേഷൻ
കാസർഗോഡ്: കരിയങ്കോട് നദി — ഭീമനടി സ്റ്റേഷൻ കാസർഗോഡ്: മൊഗ്രാൽ നദി — മധുർ സ്റ്റേഷൻ
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദികളിലും സമീപപ്രദേശങ്ങളിലും അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
യാതൊരു കാരണവശാലും മുന്നറിയിപ്പ് നൽകിയിരിക്കുന്ന നദികളിൽ ഇറങ്ങുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് ജലസേചന വകുപ്പ് നിർദേശിച്ചു. ശക്തമായ ഒഴുക്കുള്ളതിനാൽ സാധാരണ നിലയേക്കാൾ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അപകടസാധ്യത കൂടുതലാണ്. നദീതീരത്തോട് ചേർന്ന് താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. കുട്ടികളെ നദികളുടെയും ജലാശയങ്ങളുടെയും സമീപത്തേക്ക് പോകാൻ അനുവദിക്കരുതെന്നും അധികൃതർ നിർദേശിക്കുന്നു.

