
കണ്ണൂർ ഇരിട്ടി : ഉരുൾപൊട്ടൽ സാധ്യതയും അപകട സാഹചര്യങ്ങളും കണക്കിലെടുത്ത് മാട്രക്കലാങ്കി ഭാഗത്തുനിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു തുടങ്ങി. അടിയന്തര സാഹചര്യം നേരിടുന്നതിനായി പ്രദേശത്തേക്ക് ആംബുലൻസ് സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
മുൻകരുതലിന്റെ ഭാഗമായി പ്രദേശവാസികൾ രാത്രിയോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.


