
കൊണ്ടോട്ടി: മേഴ്സി ഹോസ്പിറ്റലിൽ സമീപത്തെ റോഡിലാണ് ലോറിയും
ബൈക്കും അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് മരണപ്പെട്ടു.

ഉമ്മയും മകനും ആണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്.
മുണ്ടക്കൽ സ്വദേശി ആഷിക് എന്ന യുവാവാണ് അപകടത്തിൽ മരണപ്പെട്ടത്.
മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ. തുടർനടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും വിവരം ലഭിച്ചു.

