തിരൂർ നഗരസഭാധ്യക്ഷനായി മുസ്ലീം ലീഗിലെ കെ. ഇബ്രാഹിം ഹാജിയെ തിരഞ്ഞെടുത്തു

തിരൂർ നഗരസഭാധ്യക്ഷനായി മുസ്ലീം ലീഗിലെ കെ. ഇബ്രാഹിം ഹാജിയെ തിരഞ്ഞെടുത്തു. കൗൺസിൽ ഹാളിൽ നടന്ന വോട്ടെടുപ്പിൽ ഇബ്രാഹിം ഹാജിക്ക് മുപ്പത്തിഒന്നും എൽ ഡി എഫിലെ അഡ്വ: വി ചന്ദ്രശേഖരന് എഴും വോട്ടുകളാണ് ലഭിച്ചത് എൽ ഡി എഫിലെ ഗഫൂർ പി ലില്ലീസ് വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ബിജെപി അംഗം നിർമ്മല കുട്ടികൃഷ്ണൻ വേടെടുപ്പിൽ നിന്നും വിട്ടുനിന്നു, ചെയർമാനായി തിരഞ്ഞെടുത്ത ഇബ്രാഹിം ഹാജി വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൗൺസിൽ ഹാളിൽ നടന്ന വോട്ടെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് ഇബ്രാഹിം ഹാജിയെ കോൺഗ്രസിലെ പതിമൂന്നാം വാർഡിൽ നിന്നുള്ള യാസിർ പയ്യോളി നിർദ്ദേശിച്ചു, നാലാം വാർഡിൽ നിന്നുള്ള സുബൈർ മാസ്റ്റർ പിന്താങ്ങി
എൽ ഡി എഫിൽ അഡ്വ: വി ചന്ദ്രശേഖരനെ അഷറഫ് തറമ്മൽ നിർദേശിക്കുകയും ഒന്നാം വാർഡിൽ നിന്നുളള റാഫി പിന്തുണക്കുകയും ചെയ്തു. കീഴടത്തിൽ ഇബ്രാഹിം ഹാജിക്ക് മുപ്പത്തിയൊന്നും ചന്ദ്രശേഖരന് എഴും വോട്ടുകൾ ലഭിച്ചു. എൽ ഡി എഫിലെ ഗഫൂർ പി ലില്ലീസ് വോട്ടെടുപ്പിന് എത്തിയിരുന്നില്ല , ബി ജെ പി അംഗം വോട്ടെടുപ്പിൽ നന്നും മാറി നിന്നു ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം ഹാജി മരണാധികാരി മുമ്പാകെ സത്യപ്രതിഞ്ഞ ചെയ്ത് ചുമതലയേറ്റു. തുടർന്ന് അനുമോദന യോഗവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *