അറബിക്കടലിൽ ലക്ഷദ്വീപിനു മുകളിൽ  ചക്രവാത ചുഴി ; കേരളത്തിൽ മഴ തുടരും

തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിനോടു ചേർന്നും ചക്രവാതച്ചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ റിപ്പോർട്ട്. തെക്കൻ തീരദേശ തമിഴ്നാടിന് മുകളിലും ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിലും മഴയ്ക്ക് അനുകൂലമായ സാഹചര്യം നിലനിൽക്കുന്നു.

തെക്കൻ തീരദേശ തമിഴ്നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയിൽനിന്ന് ഒഡീഷ തീരത്തിന് സമീപമുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യൂനമർദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിൽനിന്ന് വടക്കുപടിഞ്ഞാറൻ അറബിക്കടൽ വരെ മറ്റൊരു ന്യൂനമർദപാത്തിയും നിലനിൽക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ വ്യാപകമായി മഴ ലഭിച്ചു. ദക്ഷിണ തീരദേശ ആന്ധ്രപ്രദേശിലും തെക്കൻ റായലസീമയിലും മഴയുണ്ടായി. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലെ ചിലയിടങ്ങളിൽ ശക്തമായ മഴയും ലഭിച്ചു. ദക്ഷിണ തീരദേശ ആന്ധ്രപ്രദേശിലെ പലയിടങ്ങളിലും മിതമായ മഴ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *