നവരാത്രി ആഘോഷം: ഒക്ടോബർ 19നും പൊതുഅവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഒക്ടോബർ 19 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി.
സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പൊതുഅവധി ബാധകമായിരിക്കും.

ഈ വർഷം ഒക്ടോബർ 18-ന് വൈകിട്ടാണ് പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒക്ടോബർ 19-നും അവധി അനുവദിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെച്ചത്. ഒക്ടോബർ 19 തിങ്കളാഴ്ച ദുർഗാഷ്ടമിയും, 20 ചൊവ്വാഴ്ച മഹാനവമിയും, 21 ബുധനാഴ്ച വിജയദശമിയുമാണ്.

കേരള സർക്കാരിന്റെ ഔദ്യോഗിക കലണ്ടറിലും ഈ ദിവസങ്ങൾ യഥാക്രമം ഒക്ടോബർ 18-ന് പൂജവെപ്പ്, 19-ന് ദുർഗാഷ്ടമി, 20-ന് മഹാനവമി–ആയുധപൂജ, 21-ന് വിജയദശമി–പൂജയെടുപ്പ് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പുതിയ ഉത്തരവ് പ്രകാരം ഒക്ടോബർ 18 മുതൽ 21 വരെ തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കും. ശനിയാഴ്ചത്തെ അവധി കൂടി കണക്കിലെടുക്കുമ്പോൾ നവരാത്രിയോടനുബന്ധിച്ച് ഇത്തവണ ആകെ അഞ്ച് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *