
വാഴക്കാട് ഊർക്കടവ് പാലത്തിനടിയിൽ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. പെരുവയൽ മുണ്ടക്കൽ സ്വദേശിയായ സൈനികൻ സുധീഷിന്റെ മൃതദേഹമാണ് പാലത്തിന് അടുത്ത് ചാലിയാർ പുഴയുടെ നടുവിലായി പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഏറെ ചുഴികളുള്ള അപകടമേഖയാണിത്. മിനിഞ്ഞാന്ന് വൈകുന്നേരമാണ് ഇയാൾ അപകടത്തിൽപെട്ടത്. ഇന്നലെ രാത്രിയടക്കം നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്താനായത്.
അപകടവിവരമറിഞ്ഞതു മുതൽ പോലീസ്, ഫയർഫോഴ്‌സ്, ഡിങ്കി ബോട്ട് ടീം, എൻ.ഡി.ആർ.എഫ്, നാട്ടുകാർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ വിപുലമായ തെരച്ചിൽ നടന്നു വരികയായിരുന്നു.
പ്രതികൂല കാലാവസ്ഥയും പുഴയിലെ ശക്തമായ കുത്തൊഴുക്കും രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാക്കിയിരുന്നുവെങ്കിലും സേനാ വിഭാഗങ്ങളുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായാണ് മൃതദേഹം പുറത്തെടുത്തത്.

