
ചിറയിൻ കീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്സി, എസ് റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്

അതേ സമയം
എം എല്‍ എ തന്നെ അടിക്കുകയായിരുന്നുവെന്നു ജില്ലാ പഞ്ചായത്തംഗം ആരോപിച്ചു. പുറത്തുവന്ന സംഭവത്തിന്റെ ദൃശ്യങ്ങളില്‍ എം എല്‍ എ തന്റെ കൈവിടു എന്നു വിളിച്ചു പറയ ശബ്ദം വ്യക്തമാണ്. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ള പാളയം പ്രദീപ് പങ്കെടുത്തിരുന്നു. യോഗവുമായി ബന്ധമില്ലാത്ത ഇയാളുടെ സാന്നിധ്യത്തെ ജനപ്രതിനിധികള്‍ ചോദ്യം ചെയ്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
പിന്നീട് എം എല്‍ എും പാളയം പ്രദീപും ഫേസ്ബുക്ക് പോസ്റ്റിട്ട ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ എത്തുകയും വിഷയത്തില്‍ സംസാരമുണ്ടാകുകയും ചെയ്തു. ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും എം എല്‍ എയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തിന് പിന്നാലെയാണ് രമ്യ ഹരിദാസ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചതായി രമ്യ ഹരിദാസും രമ്യ ഹരിദാസ് അടിച്ചതായി പഞ്ചായത്തംഗവും ആരോപിച്ചതോടെ സംഭവം പുകയുകയാണ്

