
സംസ്ഥാനത്ത് സെപ്റ്റംബർ 10 മുതൽ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. സെപ്റ്റംബർ 11ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും സെപ്റ്റംബർ 12ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 9ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കും.

സെപ്റ്റംബർ 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും 11ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 12ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും. സെപ്റ്റംബർ 13ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.
മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴയോടൊപ്പം വെള്ളക്കെട്ട്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രാദേശിക അപകടസാധ്യതകളുള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.

