മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി നടി ഭാവന. താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. മുഖ്യമന്ത്രിയും ചിത്രത്തിലുണ്ട്. ‘സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്‍റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്ന് കുറിച്ചാണ് ശിവന്‍കുട്ടി ചിത്രം പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിലാണ് ഭാവന എത്തിയത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്. വെള്ളാപ്പള്ളി നടേശൻ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളും വിരുന്നില്‍ പങ്കെടുക്കും. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *