
തിരൂർ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ പാണക്കാട് എത്തി അനുഗ്രഹം തേടി, തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് മുൻസിപ്പൽ മുസ്ലിം ലീഗ് നേതാക്കൾകൊപ്പം സ്ഥാനാർത്ഥികൾ പാണക്കാട് എത്തിയത്. മുസ്സിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ചെയർമാൻ സ്ഥാനത്തേക്ക് കീഴേടത്തിൽ ഇബ്രാഹിം ഹാജിയെ പ്രഖ്യാപിച്ചത്.
തിരൂർ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥികളാണ് തിങ്കളാഴ്ച്ച
വൈകിട്ടോടെ പാണക്കാട് എത്തിയത്. തിരൂർ മുൻസിപ്പൽ മുസ്ലീംലീഗ് നേതാക്കൾക്കൊപ്പമാണ് മുസ്ലിം ലീഗിലെ ഇരുപത്തി ആറ് പേരും പാണക്കാട് എത്തിയത്
ഇരുപത്തി ഒന്നിനാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. അതിന് മുമ്പായി അനുഗ്രഹം തേടിയാണ് നേതാക്കൾ ഉൾപ്പെടെ പാണക്കാട് എത്തിയത്. പാർട്ടി പാർലമെൻ്ററി പാർട്ടി യോഗ തീരുമാനം പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ നേതാക്കൾ അറിയിച്ചു. തുടർന്ന് തങ്ങൾ നഗരസഭ അധ്യക്ഷസ്ഥാനത്ത് കീഴേടത്തിൽ ഇബ്രാഹിം ഹാജിയുടെ പേര് പ്രഖ്യാപിച്ചതോടെ തക്ബീർ മുഴക്കിയാണ് മറ്റു അംഗങ്ങളും നേതാക്കളും സ്വീകരിച്ചത്, നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രസിഡൻ്റ് കോട്ടയിൽ കരിം
മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായ പി വി സമദ്, എ കെ സെയ്താലി കുട്ടി , നൗഷാദ് എന്ന കുഞ്ഞിപ്പ , മെയ്തുഷ മാലാ പാമ്പിൽ, യൂസഫ് പുഴിത്തറ , വഹാബ്, അബ്ദുറഹ്മാൻ എന്ന ബാവ തുടങ്ങി നിരവധി നേതാക്കൾ സംഘത്തിലുണ്ടായിരുന്നു.

