
ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരണപ്പെട്ടു. ചെട്ടിപ്പടി കോയംകുളത്തെ പുതിയ നാലകത്ത് ഫൈസലിൻ്റെ മകൻ അമീർഷാ ഹാഷിം ആണ് മരിച്ചത്. ബന്ധുവീട്ടിലേക്ക് പോകാൻ പാളം കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പതിനൊന്ന് വയസായിരുന്നു, ഷാഹിനയാണ് മാതാവ്
അമൻ മാഷിം , ആയിഷ ഫല്ല എന്നിവർ സഹോദരങ്ങളാണ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

