
കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ (സിഒഎ) നേതൃത്വത്തിലുള്ള കേരള വിഷനും കേരള ടൂറിസം ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള കെടിഡിഎസ് ഇന്ത്യ ടൂറിസവും ചേർന്നു ‘യെസ് ടു ഗോ’ എന്ന പേരിൽ ടൂറിസം ആപ് പുറത്തിറക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദ, വിജ്ഞാന, ആത്മീയ കേന്ദ്രങ്ങൾ സന്ദർശിക്കാൻ മാസത്തവണ വ്യവസ്ഥയിൽ പണമടച്ചു പദ്ധതിയിൽ ചേരാം. 6, 12, 20 മാസങ്ങൾ കൊണ്ടു അടവ് പൂർത്തിയാകുന്ന സ്കീമുകളാണുള്ളത്. മൊബൈൽ ആപ് 26ന് അങ്കമാലിയിൽ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. നടൻ നരേൻ ലോഗോ പ്രകാശനം ചെയ്തു, നടി റോസ് മേരി പ്രമോഷൻ വിഡിയോ റിലീസ് ചെയ്തു. ചടങ്ങിൽ കേരള വിഷൻ, കേരളാ ടൂറിസം പ്രമോഷൻ വകുപ്പ് പ്രതിധിനികൾ പങ്കെടുത്തു.

