ചെൽസിയെ ഇനി ലിയാം റൊസീനിയർ പരിശീലിപ്പിക്കും, ആറര വർഷത്തെ കരാർ

ചെൽസി ഫുട്ബാൾ ക്ലബിന്റെ മുഖ്യപരിശീലകനായി ലിയാം റൊസീനിയറിനെ നിയമിച്ചു. 2032 വരെ നീളുന്നതാണ് കരാറെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് അറിയിച്ചു. എൻസോ മരെസ്കയുടെ പിൻഗാമിയാവാൻ ഫ്രഞ്ച് ക്ലബായ സ്ട്രാസ്ബർഗിൽനിന്നാണ് 41കാരൻ എത്തുന്നത്. ഫുൾഹാം, ബ്രൈറ്റൻ തുടങ്ങിയ ക്ലബുകളുടെ പ്രതിരോധ താരമായിരുന്ന റൊസീനിയർ ഇംഗ്ലണ്ടിന്റെ ദേശീയ യൂത്ത് ടീമുകൾക്കായും കളിച്ചിട്ടുണ്ട്. ഡെർബി കൺട്രി ക്ലബിലാ‍യിരുന്നു പരിശീലകനായി തുടക്കം. 2022ൽ അമേരിക്കൻ ശതകോടീശ്വരൻ ഏറ്റെടുത്തതിനുശേഷമുള്ള ക്ലബിന്‍റെ അഞ്ചാമത്തെ സ്ഥിരം പരിശീലകനാണ്. ഫ്രാങ്ക് ലംപാർഡ്, തോമഷ് തുഷേൽ, ഗ്രഹാം പോട്ടർ എന്നിവരാണ് ടീമിനെ മുമ്പ് പരിശീലിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *