
സൈക്കിളിൽ ബസ്സിടിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം , കുഞ്ഞിൻ്റെ മരണവാർത്തയറിഞ്ഞ് വല്ലിപ്പയും മരിച്ചു. ചേന്നര എൻ ഒ സി പടിയിലെ പുത്തൻ പീടിയേക്കൻ അൻവറിൻ്റെ മകനായ മുഹമ്മദ് റിഹാനാണ് അപകടത്തിൽ മരിച്ചത്, അൻവറിൻ്റ പിതാവ് ഹനീഫയാണ് ഹൃദയാഘാതത്തിൽ മരണപ്പെട്ടത്.വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ എൻ.ഒ.സി പടി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ പുറത്തൂരിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.റിഹാന്റെ മരണവാർത്തയറിഞ്ഞ ആഘാതത്തിൽ കുട്ടിയുടെ വല്ലിപ്പ ഹനീഫയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയും അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു.. റിഹാന്റെ മാതാവ് ആബിദയാണ്.ഹിബ, ഇഷ് വ എന്നിവർ സഹോദരങ്ങളാണ്.തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച പെരുന്തിരുത്തി പഴയ ജുമാ മസ്ജിദ് കബർസ്ഥാനിൽ മൃതദേഹം കബറടക്കും.

