ഓടുന്ന ബസിൽ പെൺകുട്ടിയെ കടന്നുപിടിച്ചു; കെഎസ്ആർടിസി ജീവനക്കാരനെ ഓടിച്ചിട്ട് പിടിച്ച് ഡ്രൈവറും നാട്ടുകാരും

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. കായംകുളം ഡിപ്പോയിലെ ഡ്രൈവർ രഞ്ജൻ (53) ആണ് പിടിയിലായത്.

ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചത്. യാത്രക്കാരി ബഹളം വച്ചതോടെ ഇയാൾ ബസ്സിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ബസ്സിന്റെ ഡ്രൈവർ ഇയാളെ ഓടിച്ചിട്ട് പിടികൂടി. ഹരിപ്പാട് പോലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗിക അതിക്രമം നടത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

കരുവാറ്റ കന്നുകാലി പാലത്തിനു സമീപമായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്നു ബസ്. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ പകച്ചുപോയെങ്കിലും പെൺകുട്ടി ഒട്ടും ഭയപ്പെടാതെ ശബ്ദമുയർത്തി പ്രതികരിക്കുകയും ബഹളം വെക്കുകയും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *