ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; തിരൂര്‍ സ്വദേശി ഷംസുദ്ദീന്‍ എന്ന 36കാരനാണ് മരിച്ചത്.

ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; തിരൂര്‍ സ്വദേശി ഷംസുദ്ദീന്‍ എന്ന 36കാരനാണ് മരിച്ചത്. ബന്ധുക്കളായ യുവാക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്ഥിരം അപകട മേഖലയായ ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവാണ് അപകടത്തില്‍പെട്ടത്. വെള്ളച്ചാട്ടത്തിനു താഴ് വാരത്തില്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവാണ് വെള്ളത്തില്‍ മുങ്ങിയത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂര്‍ സ്വദേശി ഷംസുദ്ദീന്‍ എന്ന 36കാരനാണ് മുങ്ങിമരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെയാണ് സംഭവം. ബന്ധുക്കളായ നാലു യുവാക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഷംസുദ്ദീന്‍. ഞായറാഴ്ചയായതിനാല്‍ അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാന്‍ ധാരാളം സഞ്ചാരികളും എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതിനാല്‍ ഇവിടെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. ഷംസുദ്ദീനെ വെള്ളത്തില്‍ നിന്ന് മുങ്ങിയെടുത്ത് വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിയതിനു തൊട്ടുപിന്നാലെ മരണം സംഭവിച്ചു.

തിരൂര്‍ നിറമരുതൂര്‍ കാളാട് സ്വദേശിയാണ് മരിച്ച ഷംസുദ്ദീന്‍. ജോലി ആവശ്യാര്‍ത്ഥം ചെന്നൈയില്‍ താമസമാക്കിയ ഷംസുദ്ദീന്‍ ഞായറാഴ്ച വൈകുന്നേരത്തെ ട്രെയിനില്‍ ചെന്നൈക്ക് തിരിച്ചു പോകേണ്ടതായിരുന്നു. ഇതിനിടയിലാണ് മരണം തേടിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *