മത്സ്യതൊഴിലാളിയെ കാണാതായ സംഭവം: പതിനൊന്നാം നാൾ മന്ത്രിയെത്തി.

വിഴി‍ഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം നാൾ മന്ത്രിയെത്തി. കാണാതായ ജോണിൻ്റെ വീട്ടിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തിയത്. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.

കടലിൽ കാണാതായ 3 മത്സ്യതൊഴിലാളികൾക്കായുള്ള തിരച്ചിൽ 11ാം ദിവസവും തുടരുകയാണ്. നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തെരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *