വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുന്ന വഴിയിൽ വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് ഒരാഴ്ചയായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. തിരൂർ വടക്കേ അനാര സ്വദേശി വൈലശ്ശേരി മുഹമ്മദ് അനസ് (33) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപെട്ടവർ അറിയിച്ചു. പിതാവ്: ഇബ്രാഹീം, മാതാവ്: ഉസൈബ, ഭാര്യ: ഹസ്‌ന, മകൻ: അലൻ. അഞ്ച് വർഷമായി പ്രവാസിയാണ്. സഹായങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *