ലയണല്‍ മെസ്സി വിരമിച്ചു; ദേശീയ ടീമിനായി ഇനി കളിക്കില്ല.

ഫുട്ബോൾ ഇതിഹാസം ലയണൽ മെസി വിരമിച്ചു. ദേശീയ ടീമിൽ നിന്ന് വിരമിക്കുകയാണെന്ന് മെസി അറിയിച്ചു. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് രണ്ടാം നാൾ താൻ​ ഈ തീരുമാനം എടുത്തിരുന്നതായും പിതാവ് ഹോർഹെയുടെ മരണത്തിന് ശേഷമാണ് ഇത് പരസ്യമാക്കുന്നതെന്നും മെസി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു.

മെസിയുടെ വാക്കുകൾ

ഫൈനലിന് ശേഷമുള്ള ഈ ദിവസങ്ങളിൽ ഒരുപാട് ആലോചിച്ച ശേഷം, ദേശീയ ടീമിൽ (അർജന്റീന) നിന്ന് വിരമിക്കുകയാണെന്ന കാര്യം നിങ്ങളെയെല്ലാം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു…

ആത്മാവിനെ വേദനിപ്പിച്ച, ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു തീരുമാനമായിരുന്നു ഇത്. എന്നാൽ ഇതാണ് ശരിയായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ എപ്പോഴും എന്റെ സർവ്വസ്വവും നൽകിയിട്ടുണ്ടെന്ന് സത്യം ചെയ്യുന്നു. എല്ലാം ജയിച്ച അവസാന ഏതാനും വർഷങ്ങളിൽ മാത്രമല്ല, അതിനുമുമ്പും. ഫുട്ബോളിലൂടെ നിങ്ങൾക്ക് സന്തോഷം നൽകുന്നതിനും അർജന്റീനക്കാരായതിൽ നിങ്ങളെ അഭിമാനം കൊള്ളിക്കുന്നതിനും വേണ്ടി ഈ ജേഴ്സിക്കായി ഞാൻ എപ്പോഴും പോരാടുകയും എന്റെ എല്ലാ കഴിവുകളും സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇനി അധികമൊന്നുമില്ല, ഘട്ടങ്ങൾ ഓരോന്നായി അവസാനിക്കുകയാണ്. എന്നെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണിത്. ദേശീയ ടീമിലുണ്ടാവുക എന്നത് ഞാൻ എപ്പോഴും സ്നേഹിക്കുന്നു, സ്നേഹിച്ചിരുന്നു, സ്നേഹിക്കുകയും ചെയ്യും. എന്റെ ഉള്ളിലുള്ളതെല്ലാം ഞാൻ നൽകിക്കഴിഞ്ഞു, ഇനി നൽകാൻ ഒന്നുമില്ല. കൂടാതെ, ഇവിടെ ആയിരിക്കാൻ അർഹതയുള്ള പ്രതിഭകളായ നിരവധി യുവതാരങ്ങൾ പിന്നാലെ വരുന്നുമുണ്ട്.

കഴിഞ്ഞ 20 വർഷമായി നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. കളിക്കളത്തിൽ നിന്ന് നിങ്ങളുടെ സ്വരം കേൾക്കുന്നത് ഞാൻ ഒരുപാട് മിസ്സ് ചെയ്യും. ഇനി മുതൽ വിദേശത്തുനിന്ന് (നല്ല സമയത്തും മോശം സമയത്തും, പ്രത്യേകിച്ച് മോശം സമയങ്ങളിൽ) എപ്പോഴും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിങ്ങളിലൊരാളായി ഞാൻ ഉണ്ടാകും.

എപ്പോഴും കൂടെയുണ്ടായിരുന്നതിനും, മനോഹരവും എന്നാൽ പ്രയാസകരവുമായ ഈ യാത്രയിൽ എന്നെ പിന്തുണച്ചതിനും എന്റെ കുടുംബത്തിന് നന്ദി. എനിക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച ഓരോ പരിശീലകർക്കും, സഹതാരങ്ങൾക്കും, മാനേജ്‌മെന്റ് അംഗങ്ങൾക്കും നന്ദി. ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളും നിമിഷങ്ങളുമാണ് ഞാൻ കൂടെ കൊണ്ടുപോകുന്നത്.

എന്റെ സഹതാരങ്ങൾക്കൊപ്പം ചേർന്ന് നിങ്ങൾക്ക് സ്വപ്നതുല്യമായ നിമിഷങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞതിന്റെ സമാധാനത്തിലും അഭിമാനത്തിലുമാണ് ഞാൻ പടിയിറങ്ങുന്നത്. നിങ്ങളോടൊപ്പം ഇത് ജീവിച്ചുതീർത്തത് ഒരു വല്ലാത്ത അനുഭവമായിരുന്നു. ഐ ലവ് യൂ!

എന്നെ ഒരു അർജന്റീനക്കാരനാക്കിയതിന് ദൈവത്തിന് നന്ദി.

വാമോസ് അർജന്റീന!

Leave a Reply

Your email address will not be published. Required fields are marked *