
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിലെ ആലപ്പാട് മുതൽ ഇടവ വരെയും കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കാസർകോട് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിർദേശം.

തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം. സെപ്റ്റംബർ 14 രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് പുതുക്കിയ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിലെ ആലപ്പാട് മുതൽ ഇടവ വരെയും കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കാസർകോട് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിർദേശം. അതേസമയം, കന്യാകുമാരി തീരത്ത് സെപ്റ്റംബർ 14 രാത്രി 11.30 വരെ 1.5 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

