ഇന്നും ശക്തമായ മിന്നൽ സാധ്യത; ഇന്ന് വൈകിട്ടും രാത്രിയിലുമായി വിവിധ ജില്ലകളിൽ മഴ ലഭിക്കും.

ശക്തമായ വേനൽചൂടിന് ആശ്വാസം നൽകി ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ഇന്നും കേരളത്തിൽ മഴ സാധ്യതയുണ്ട്. ഇന്ന് വൈകിട്ടും രാത്രിയിലുമായി വിവിധ ജില്ലകളിൽ മഴ ലഭിക്കും. മഴക്കൊപ്പം ഇടിമിന്നൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പാലിക്കണം. ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടത്തരം മഴക്കുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, ജില്ലകളിലും ഇന്ന് മഴ ലഭിക്കാൻ സാധ്യത. വടക്കൻ കേരളത്തിലും ഇന്ന് മഴയുണ്ട്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള പ്രദേശത്ത്, ഇന്ന് ശക്തമായ മിന്നലിന് സാധ്യത. കോട്ടയം, പത്തനംതിട്ട, കൊല്ലം, ജില്ലകളിലും ശക്തമായ മിന്നൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *