
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കുമാണ് സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മിതമായ തോതില്‍ മഴ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. നിലവിലെ മുന്നറിയിപ്പുകള്‍ പ്രകാരം, ഏപ്രില്‍ മൂന്നിന് സംസ്ഥാനത്ത് പല ജില്ലകളിലും മഴ കുറയും. അന്ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൊഴികെ ഒരു ജില്ലയിലും മഴ സാധ്യതയില്ല. എന്നാല്‍ ഏപ്രില്‍ നാല് മുതല്‍ മഴ വീണ്ടും ശക്തമായേക്കും. അന്ന് എല്ലാ ജില്ലകളിലും മിതമായ തോതില്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലോട് കൂടിയ മഴയ്ക്ക്ും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40-50 കി.മീ വരെ വേഗതയില്‍ കാറ്റ് പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

