പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

എറണാകുളത്ത് പവർ കട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു. ഈ മാസം 13 ന് ആയിരുന്നു സംഭവം. രാത്രിയിലുണ്ടായ പവർകട്ടിനെ തുടർന്ന് മെഴുകുതിരി കത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ മെഴുകുതിരി മറിഞ്ഞ് അവരുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ശരീരത്തിൽ 40 ശതമാനത്തോളം പൊള്ളലേറ്റ അവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന അവർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *