
ഒഴൂർ അയ്യായയിൽ മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച നിലയിൽ, ഓഫീസിലെ ഫർണ്ണിച്ചറുകളുൾപ്പെടെ കത്തിനശിച്ചു , ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്, തീ മറ്റു കടകളിലേക്കൊന്നും വ്യാപിക്കാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത് , താനൂർ പോലീസ് സ്ഥലത്തെത്തിപരിശോധന നടത്തി. സമാധാനത്തിൽ കഴിയുന്ന ഒരു പ്രദേശത്ത് ഇത്തരത്തിൽ അക്രമം നടത്തിയവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

