മത്സ്യത്തൊഴിലാളികളുടെ ചോറിൽ മണ്ണിട്ട് മോഷ്ടാക്കൾ; കവർന്നത് രണ്ട് എഞ്ചിനുകൾ

അഴിമുഖം അഴിയില്‍ കെട്ടിയിട്ടിരുന്ന വള്ളത്തില്‍ ഫിറ്റ് ചെയ്തിരുന്ന എഞ്ചിന്‍ മോഷണം പോയി.പുതിയകടപ്പുറം,അഞ്ച്വടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളുടെ എഞ്ചിനുകളാണ് മോഷണം പോയത്. തിരൂര്‍ പോലീസില്‍ പരാതി നല്കി ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന്‍റ ഭാഗത്ത് നിന്ന് ക്രിയാത്മകമായ നടപടി ഉണ്ടായില്ലന്ന് എഞ്ചിന്‍ നഷ്ടമായ മത്സ്യതൊഴിലാളികള്‍ ടിസിവി ന്യൂസിനോട് പറഞ്ഞു

പുതിയകടപ്പുറം സ്വദേശി കണ്ണാപ്പന്‍റ പുരക്കല്‍ അബ്ദുള്‍ബഷീറിന്‍റ ഉടമസ്ഥതയിലുള്ള സിനാന്‍ വള്ളത്തിലും എഞ്ചിനും അഞ്ച്വടി സ്വദേശിയായ പൊന്നാക്കടവത്ത് ഹമീദിന്‍റ ഉടമസ്ഥതയിലുള്ള വള്ളത്തിലെ യമഹ യെന്‍ട്രോ എഞ്ചിനുമാണ് വ്യത്യസ്ത ദിവസങ്ങളിലായി മോഷണം പോയത്.അബ്ദുള്‍ ബഷീറിന്‍റ വള്ളത്തിലെ എഞ്ചിന്‍ സെപ്തംബര്‍ 29 നും ഹമീദിന്‍റ ഉടമസ്ഥതയിലുള്ള വള്ളത്തിന്‍റ എഞ്ചിന്‍ ആഗസ്റ്റ് 4 നുമാണ് മോഷണം പോയത്.പടിഞ്ഞാറെ ക്കര അഴിമുഖത്താണ് ഇവര്‍ മത്സ്യബന്ധനം നടത്തുന്നത്.അഴിമുഖത്തെ അഴിയില്‍ കെട്ടിയിട്ട വള്ളത്തില്‍ നിന്നാണ് എഞ്ചിന്‍ അഴിച്ചുമാറ്റി മോഷണം നടത്തിയത്

കോസ്റ്റല്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂര്‍ പോലീസില്‍ പരാതി നല്കി.ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയാവാത്തതില്‍ പ്രതിപേധത്തിലാണ്മത്സ്യതൊഴിലാളികള്‍.ഒരു ലക്ഷത്തിലധികം രൂപയുടെ മുകളില്‍ വില വരുന്ന എഞ്ചിന്‍ ലോണെടുത്താണ് ഇവര്‍ വാങ്ങിയത്.എഞ്ചിന്‍ മോഷണംപോയതോടെ മത്സ്യബന്ധനം നടത്താന്‍ കഴിയാതെ പ്രയാസത്തിലാണിവര്‍.

Leave a Reply

Your email address will not be published. Required fields are marked *