കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്‌ടിച്ച് കറക്കം; തട്ടുകടയിൽ ചായ കുടിക്കാനെത്തിയ പ്രതി ഒടുവിൽ പിടിയിൽ

കണ്ണൂർ: മദ്യലഹരിയിൽ പോലിസ് വാഹനം മോഷ്ടിച്ച് കടത്തിയ പ്രതി പിടിയിൽ. ഗുരുവായൂർ സ്വദേശിയായ ഹംസത്താണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൊബൈൽ ഫോൺ മോഷണം പോയെന്ന പരാതിയുമായി ടൗൺ പോലിസ് സ്റ്റേഷനിലെത്തിയ ഇയാൾ പിന്നീട് സമീപത്തെ സൈബർ സ്‌റ്റേഷനിൽ പാർക്ക് ചെയ്ത‌തിരുന്ന പോലിസ് വാഹനം എടുത്ത് കടന്നുകളയുകയായിരുന്നു. സംശയാസ്പദമായി വാഹനം ഓടിച്ച് നഗരത്തിലൂടെ സഞ്ചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *