
വണ്ടൂർ സ്വദേശിനിയായ മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്‍റെ മകൾ അഫീന റഹീം(32) ആണ് മരിച്ചത്. ഷാർജയിൽ ദന്ത ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. മാതാവ് സുലൈഖ. ഷാർജയിൽ അദ്ധ്യാപകനായ പാലക്കാട് തിരുവാഴാംകുന്ന് മുറിയക്കണ്ണിയിലെ തയ്യിൽ യാസർ എന്ന താജുവിന്റെ ഭാര്യയാണ്. മക്കൾ : ഐഷ സഹറ, ഐഷ മെഹറ.
നടപടി ക്രമങ്ങൾപൂർത്തിയാക്കി ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടു പോകും.


