മലപ്പുറം മങ്കടയിൽ മിന്നലേറ്റ് നാല് മരണം…

മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ വെള്ളില – കുരങ്ങൻചോല വ്യൂ പോയിന്റിൽ സായാഹ്നം ചെലവഴിക്കാനെത്തിയ യുവാക്കൾക്കാണ് ഇടിമിന്നലേറ്റത്.
ആകെ ആറുപേർക്കാണ് മിന്നലേറ്റത്. ഇതിൽ നാലുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. അവധിക്കാലമായതിനാൽ വൈകുന്നേരം സമയം ചെലവഴിക്കാൻ കുന്നിൻ മുകളിലെ വ്യൂ പോയിന്റിൽ എത്തിയതായിരുന്നു ആറംഗ സുഹൃദ് സംഘം. ഉച്ചയ്ക്ക് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. കുന്നിൻ മുകളിൽ നേരിട്ട് മിന്നലേറ്റതാണ് മരണകാരണമായതെന്നാണ് കരുതുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *