ഇന്നും മഴ സാധ്യത, ഈ മാസം അവസാനം വരെ മഴ…

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴ ഈ മാസം അവസാനം വരെ തുടരും. ഇന്ന് വിവിധ ജില്ലകളിൽ ഉച്ചയ്ക്കുശേഷം വൈകിട്ടും രാത്രിയുമായി ഇടിയോടെ മഴ ലഭിക്കും. തെക്കു കിഴക്കൻ അറബി കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കൻ കേരളം മുതൽ ലക്ഷദ്വീപ് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. ഈ അന്തരീക്ഷ സാഹചര്യം കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ മഴ സാധ്യത വർദ്ധിപ്പിക്കുന്നു. വടക്കൻ കേരളത്തിലും മഴ ലഭിക്കുന്നതിനാൽ കേരളത്തിൽ കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ചു ചൂട് കുറഞ്ഞിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ മഴയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴ വരുന്ന ആഴ്ചകളിലും തുടരും. ഈ മാസം 15ന് ശേഷം മഴയുടെ ലഭ്യതയിൽ വർദ്ധനവ് ഉണ്ടാകും. തുടർന്ന് കാലവർഷം എത്തും. ബംഗാൾ കടയിൽ അടുത്ത ദിവസം മറ്റൊരു ചക്രവാത ചുഴി രൂപപ്പെടും. ഇതും കേരളത്തിൽ മഴ സാധ്യത വർധിപ്പിക്കും. ഈ ചക്രവാത ചുഴി ന്യൂനമർദ്ദം ആകാനുള്ള സാധ്യത നിലവിൽ കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *